ജമ്മു: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാം ജില്ലയിൽ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരനും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടു. പോലീസിന്റെ തിരിച്ചടിയില്‍ ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാള്‍ ഓടിരക്ഷപെട്ടു. ഇയാളുടെ പിസ്റ്റോള്‍ സ്ഥലത്തുനിന്നു പോലീസിനു ലഭിച്ചു. റോഡില്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിനു നേരെ കാറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
അതിനിടെ, കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. ഇന്നലെ പാക്ക് അധിനിവേശ കശ്മീരിൽനിന്നു ഭീകരർ അയച്ചതെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരൻ അതിർത്തി കടന്നു വന്നപ്പോൾ ഇന്ത്യൻ സൈന്യം പിടികൂടി.
മധ്യകശ്മീരിൽ കനാലിൽനിന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് കൊലപാതകമാണെന്നാരോപിച്ചു നാട്ടുകാർ വഴി തടഞ്ഞു. ഇതിനിടെ, പോലീസിന്റെ ചാരന്മാരെന്നാരോപിച്ചു രണ്ടു യുവാക്കളെ ഹിസ്ബുൽ മുജാഹിദീൻ ഭീകരർ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ അധികൃതരുടെ വിലക്കുകൾ മറികടന്നും വൈറലായി.
Post Your Comments