ആന്‍ഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. 2017 അവസാനത്തോടെ ആന്‍ഡ്രോയ്ഡിനെ ബാധിച്ചിരിക്കുന്ന മാല്‍വെയറുകളുടെ എണ്ണം 35 ലക്ഷത്തിന് മുകളിലായിരിക്കും. ടെക് സുരക്ഷ സ്ഥാപനം ജി ഡാറ്റയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തകര്‍ക്കുന്ന 750,000 ആന്‍ഡ്രേയിഡ് ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയെന്നും ജി ഡാറ്റയുടെ കണക്കുകള്‍ ചൂണ്ടി കാട്ടുന്നു.
കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഫോണുകളെയാണ് മാല്‍വെയറുകള്‍ ആക്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ആന്‍ഡ്രോയിഡിനെ ലക്ഷ്യമാക്കി ഓരോ ദിവസവും 8,400ലധികം വൈറസ് ആക്രമണങ്ങള്‍ പുതുതായി രൂപപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ആന്‍റിവൈറസുകള്‍ ഉണ്ടാക്കുന്ന കമ്പനിയായതിനാല്‍, വാണിജ്യ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ജി ഡാറ്റ ആന്‍ഡ്രോയിഡ് സുരക്ഷിതമല്ല എന്ന തരത്തിലുള്ള വാദങ്ങള്‍ പുറത്തു വിടുന്നതെന്നും, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താവിന് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നില്ലെങ്കിലും ജി ഡാറ്റ ഫലങ്ങള്‍ പോലെ അത്ര അപകടകരമല്ല കാര്യങ്ങള്‍ എന്നും ഒരു വിഭാഗം വിദഗ്ധർ വാദിക്കുന്നു.
Post Your Comments