Latest NewsNewsGulf

സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി സല്‍മാന്‍ രാജാവ്

റിയാദ്: യാഥാസ്ഥിതിക മുസ്‌ലീം രാജ്യമായ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.

കുടുംബത്തിലെ പുരുഷന്‍മാരുടെ സമ്മതമില്ലാതെ ഇനിമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിക്കാനുള്ള സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നല്‍കി. ഇതുവരെ പുരുഷന്‍മാരുടെ അനുവാദമുണ്ടെങ്കിര്‍ മാത്രമെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. ഇക്കാരണം കൊണ്ട് പലമേഖലയിലും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധിച്ചിരുന്നില്ല.

സ്ത്രീകള്‍ക്ക് ഏറെ അവസരം തുറന്നുനല്‍കുന്നതാണ് പുതിയ ഉത്തരവെന്ന് സൗദി മനുഷ്യാവകശാ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. ബന്‍ദര്‍ അല്‍ എബാന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലി, ഉന്നതവിദ്യാഭ്യാസം, ആരോഗ്യമേഖല തുടങ്ങിയവയില്‍ കടന്നുവരാന്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അനുവാദം നിര്‍ബന്ധമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button