പത്തനംതിട്ട•മെയ് 7 ന് പത്തനംതിട്ടയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയവും, മേക്കിൻ ഇന്ത്യയും, ചേബർ ഓഫ് കൊമേഴ്‌സും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ബഗാരു ദത്താത്രേയ ഉൽഘാടനം നിർവഹിക്കും. ജില്ലക്കകത്തും, കേരളത്തിലും, വിദേശത്തുമായി ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് അനേകം കമ്പനികളാണ് തൊഴിൽ മേളയുടെ ഭാഗമായി എത്തുന്നത്. മുൻപ് കേന്ദ്ര തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച തൊഴിൽ മേളയിൽ പല ജില്ലകളിലായി ഏകദേശം 18,148 പേർക്ക് തൊഴിൽ നൽകുവാൻ സാധിച്ചു.
ഇത് നരേന്ദ്ര മോദി സർക്കാരിന്റ് തിളക്കമാർന്ന നേട്ടമാണ്. പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് തൊഴിൽ മേള നടത്തുന്നത്. ഉദ്യോഗാർഥികൾ അവരുടെ അസൽ സർട്ടിഫിക്കറ്റും അതിന്റെ പകർപ്പും കൈയ്യിൽ കരുതണം. രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ തീർത്തും സൗജന്യം.
-അജി വിശ്വനാഥ്
Post Your Comments