IndiaNews

മന്ത്രിമാർ ഔദ്യോഗിക വസതികള്‍ വൻ തുകയ്ക്ക് വാടകയ്ക്ക് നൽകുന്നു; നൽകുന്നത് വിവാഹാവശ്യങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും

പാട്ന: നിതീഷ് കുമാർ മന്ത്രിസഭയിലെ ചില മന്ത്രിമാർ സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വസതികള്‍ വൻ തുകയ്ക്ക് വാടകയ്ക്ക് നൽകുന്നതായി റിപ്പോർട്ട്. ബീഹാറിലെ ന്യൂനപക്ഷകാര്യ മന്ത്രിയും ആര്‍ജെഡി എംഎല്‍എയുമായ മന്ത്രി അബ്ദുള്‍ ഗഫൂറിന്റെ ഔദ്യോഗിക വസതി ഒരു ദിവസത്തേയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപയ്ക്ക് വിവാഹാവശ്യങ്ങൾക്കും മറ്റും വാടകയ്ക്ക് നൽകുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവ്ചന്ദ്ര റാമിന്റെ ബംഗ്ലാവും ഇങ്ങനെ വാടകയ്ക്കു കൊടുക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അറിവോടെയാണ് മന്ത്രിമാര്‍ ബംഗ്ലാവുകള്‍ വാടകയ്ക്കു കൊടുക്കുന്നതെന്നും ഇവിടെ നടക്കുന്ന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടെന്നും മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പറഞ്ഞു. അതേസമയം ഇത് വെറും ആരോപണങ്ങൾ മാത്രമാണെന്നും കല്യാണ ആവശ്യങ്ങള്‍ക്ക് സ്ഥലം ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരായ ചിലര്‍ക്ക് ബംഗ്ലാവ് വിട്ടുനല്‍കാറുണ്ടെങ്കിലും അത് പണം വാങ്ങിയിട്ടല്ലെന്ന് മന്ത്രി ശിവചന്ദ്ര റാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button