Latest NewsNewsGulf

നായയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ മുംബൈ വ്യവസായിയ്ക്ക് സംഭവിച്ചത്

ദുബായ്•നായയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ മുംബൈ വ്യവസായി ദുബായില്‍ മുങ്ങി മരിച്ചു. മുംബൈ അന്ധേരി വെസ്റ്റ് ലോഖണ്ഡവാല സ്വദേശി നിതിന്‍ ഷേണായ് (41) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 9 നാണ് സംഭവം. ഐ.ടി വ്യവസായിയായ നിതിന്‍ തന്റെ ബിസിനസ് ആവശ്യത്തിനാണ് ദുബായില്‍ എത്തിയത്.

രാത്രി സുഹൃത്തുക്കളോടൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോഴാണ് ഒരു സ്ത്രീ കരയുന്നത് കണ്ടത്. തന്റെ നായ കടലില്‍ വീണതുകണ്ടാണ് സ്ത്രീ കരഞ്ഞത്. നിതിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. കരച്ചില്‍ കേട്ട് നിതിന്‍ കടലില്‍ ചാടി. നീന്തല്‍ അറിയാമായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കില്‍ അകപ്പെട്ട നിതിന്‍ താണുപോകുകയായിരുന്നു. ദുബായ് പോലീസിന്റെ മുങ്ങല്‍വിദഗ്ധര്‍ ഉടന്‍തന്നെ നിതിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button