Uncategorized

ഖമറുന്നീസ അന്‍വറിനെ വനിതാലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി

ഖമറുന്നീസ അന്‍വറിനെ വനിതാലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി. ഖമറുന്നീസ അന്‍വര്‍ ബിജെപി സംസ്ഥാന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതും ചടങ്ങില്‍ ബിജെപിയെ പ്രശംസിച്ച് സംസാരിച്ചതും വിവാദമായതിനെ തുടര്‍ന്നാണ് നടപടി. അഡ്വ. കെ പി മറിയുമ്മയ്ക്കാണ് പകരം ചുമതല. വനിതാ ലീഗിന്റെ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഒരുമാസത്തിനകം പുനഃസംഘടിപ്പിക്കാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

മാപ്പ് പറഞ്ഞതിന് ശേഷവും ബിജെപിയെ പിന്തുണച്ചുള്ള പ്രസ്താവന ആവര്‍ത്തിച്ചുവെന്ന് ലീഗ് നേതൃത്വം പറയുന്നു. മാപ്പപേക്ഷിച്ച ശേഷവും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അധ്യക്ഷസ്ഥാനത്ത് നീക്കാനുള്ള കാരണമായി പറയുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആണ് ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായുള്ള വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാന വനിതാലീഗ് ഉപാധ്യക്ഷയായ അഡ്വക്കേറ്റ് കെ പി മറിയുമ്മയ്ക്കാണ് ഇപ്പോള്‍ പകരം ചുമതല നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button