NewsIndia

സൈന്യത്തെ കല്ലെറിയുന്നവർക്ക് പാകിസ്ഥാന്റെ ധനസഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ ഐഎസ്ഐ ഏജന്റ്സ്

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സൈന്യത്തിന് നേരെ കല്ലെറിയുന്നവർക്ക് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ വഴി സഹായം ലഭിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ പിടിയിലായ രണ്ട് ഐഎസ്ഐ ഏജന്‍റുമാരുടെ കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഹുറിയത് കോണ്‍ഫറന്‍സ് വഴിയാണ് പണം കൈമാറുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

റാവല്‍പിണ്ടിയിലെ ഐഎസ്ഐ ആസ്ഥാനത്തുനിന്ന് ഹുറിയത് കോണ്‍ഫറന്‍സിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ശ്രീനഗറിലേക്കാണ് പണം എത്തുന്നത്. പിന്നീടിത് അനന്ത്നാഗ്, പുല്‍വാമ, കുപ്‍വാര എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. സൈന്യത്തെ കല്ലെറിയുന്നവര്‍ക്ക് ഹുറിയത് നേതാവ് ഷബീര്‍ ഷായിലൂടെ 70 ലക്ഷം രൂപ ഐഎസ്ഐ കൈമാറിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button