
കൊല്‍ക്കത്ത : ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ ഫിഫ 17ഫിഫ ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് വില്പ്പനയ്ക്കായാണ് സ്‌പെയിനിന്റെയും ലാലിഗയിലെ വമ്പന്‍ ക്ലബ് ബാഴ്‌സലോണയുടെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്ന കാർലെസ് ഇന്ത്യയില്‍ എത്തുന്നത്. ഈ മാസം 16ന് രാത്രി 19.11ന്(ഏഴ് പതിനൊന്നിന് ) ആയിരിക്കും ആദ്യ വിൽപ്പന നടക്കുക. 1911 ല്‍ ഇംഗ്ലീഷ് ടീം ഈസ്‌റ്റ് യോര്‍ക്ക് ഷെറിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ഐ.എഫ്.എ. ഷീല്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായതിന്റെ സ്‌മരണയ്‌ക്കായാണ് 19.11(ഏഴ് പതിനൊന്ന് ) എന്ന സമയം ഉദ്‌ഘാനടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
Post Your Comments