അമേരിക്കൻ സ്വദേശിയായ ഒരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ലൂസി പറയുന്നതിങ്ങനെയാണ്.
കുടുംബത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നതോടെ ഇനി കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചു. തുടർന്ന് ഭർത്താവിന്റെ അനുവാദത്തോടെ ഒരു ഗർഭനിരോധന ഉപകരണം ശരീരത്തിൽ നിക്ഷേപിച്ചു. എന്നാൽ പിന്നീട് ശാരീരികാസ്വസ്ഥതകൾ ഉണ്ടായപ്പോൾ പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് മനസിലായി. പിന്നീട് കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു.
എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അമ്പരന്നുപോയി. അവന്റെ ജനനം തടയാനായി ധരിച്ചിരുന്ന ഗർഭനിരോധനഉപകരണം കൈയ്യിൽ പിടിച്ചുകൊണ്ടാണ് കുഞ്ഞ് പുറത്തേക്ക് വന്നത്. ഈ ചിത്രം ലൂസി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. എന്തു പ്രതിരോധങ്ങളും മറികടന്നായാലും താൻ ജനിക്കുക തന്നെ ചെയ്യും എന്ന മുഖഭാവത്തോടെ കൈകളിൽ ഗർഭനിരോധന ഉപകരണം പിടിച്ച് കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
Post Your Comments