ഡല്‍ഹി•മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഫ്രീ വൈഫൈ സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തല്‍. ഡിജിറ്റലേസേഷന്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ നടപ്പിലാക്കിയ പദ്ധതിയുടെ നിലവാരം വിലയിരുത്തുന്നതിനായി സംസ്ഥാന ഐ.ടി വകുപ്പ് നടത്തിയ പഠനത്തിലാണ് സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്.
ദിവസേനെ 3ലക്ഷം പേര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇതില്‍ മുപ്പതിനായിരം പേരും അശ്ലീല സൈറ്റുകളിലാണ് സമയം ചെലവിടുന്നതെന്നും കണ്ടെത്തി. ദുരുപയോഗം തടയാന്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായും ഇതിന്റെ ഭാഗമായി യുവാക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള 30 സൈറ്റുകള്‍ ബ്ലോക്കു ചെയ്തതതായും സംസ്ഥാന ഐടി പ്രിസിപ്പല്‍ സെക്രട്ടറി വി കെ ഗൗതം പറഞ്ഞു. മറ്റ് ഇതര ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള പോണോഗ്രഫി കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments