രജൗരി: അതിർത്തി കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ. പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാന് എന്ന കുട്ടിയാണ് പിടിയിലായത്. ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ടീം ആണ് പിടികൂടിയത്.
കുട്ടിയെ തീവ്രവാദികള്‍ അയച്ചതാണെന്ന സംശയത്തിലാണ് സൈന്യം. സാധാരണഗതിയില്‍ കുട്ടികള്‍ അതിര്‍ത്തി കടന്നെത്തിയാല്‍ ഇരു സൈന്യവും അവരെ കൈമാറുകയാണ് പതിവ്. ഈ സാധ്യത മനസിലാക്കി കുട്ടിയെ അയച്ചതായിരിക്കാം എന്ന നിഗമനത്തിലാണ് സൈന്യം. പിടിയിലായ ബാലൻ ബലൂച് റെജിമെന്റില്‍ നിന്ന് വിരമിച്ച ഒരു ഭടന്റെ മകനാണെന്നാണ് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണത്തിനായി കുട്ടിയെ സൈന്യം പോലീസിന് കൈമാറി.
Post Your Comments