മിസോറാം : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലാണ് ലോകത്തെ ഏറ്റവും വലിയ കുടുംബം സന്തോഷത്തോടെ ജീവിയ്ക്കുന്നത്. ഒരു കുടുംബത്തില്‍ മൂന്നോ നാലോ അംഗങ്ങള്‍ മാത്രമുള്ള ഇന്നത്തെ കാലത്ത് ഏറെ അത്ഭുതമാണ് മിസോറാമിലെ ഈ വലിയ സന്തുഷ്ട കുടുംബം.
മിസോറാമിലെ ബക്തവങ്ങിന് 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈ കുടുംബത്തിന്റെ തലവന് ഇന്ന് പ്രായം 72. പേര് സിയോണ, ഭാര്യമാരുടെ എണ്ണം 391 ഉം. 94 മക്കളും 14 മരുമക്കളും 40 പേരക്കുട്ടികളുമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.
ഇത്രയധികം പേര്‍ക്ക് താമസിയ്ക്കാന്‍ നൂറിലധികം മുറികളുള്ള നാല് നിലകളുള്ള വീടാണ്. തന്റെ കുടുംബത്തിനുള്ള ഭക്ഷണാവശ്യങ്ങള്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ നെല്ലും മറ്റു ധാന്യങ്ങളും വിളയിക്കുന്നു. ഒരു ദിവസം ഈ കുടുംബത്തിന് വേണ്ട ഭക്ഷണം 50 കിലോ അരിയും 70 കിലോ മാംസ ഉത്പ്പന്നങ്ങളുമാണ്.
തന്റെ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും മാത്രം പഠിയ്ക്കാനായി സ്വന്തമായി സ്‌കൂളും സിയോണ്‍ നടത്തുന്നു.
ഈ വലിയ കൂട്ടുകുടുംബത്തിന്റെ ഒരു രഹസ്യവും അദ്ദേഹം പറയുന്നുണ്ട്. ഭാര്യമാര്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും സഹകരണവുമാണ് ഇതിനു പിന്നിലെന്നാണ് കുടുംബനാഥന്‍ പറയുന്നത്. ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.
Post Your Comments