തിരുവനന്തപുരം: കെഎം മാണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണിയുടെ യാത്ര കനാലിലേക്കോ, നരകത്തിലേക്കോ..എന്ന തലകെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മാണിയുടെ രാഷ്ട്രീയ അശ്ലീലത ലജ്ജിപ്പിക്കുന്നുവെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
ദേവദാസികളെപോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ കഴിവ് ലജ്ജിപ്പിക്കുന്നതാണ്. രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും വീക്ഷണം കുറിക്കുന്നു. സിപിഎം നിര്‍ദേശിക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പുറപ്പാടിലാണ് മാണിയും അനുയായികളും.
മാണിയെ യുഡിഎഫ് സഹിച്ചതുപോലെ മറ്റൊരു പാര്‍ട്ടിക്കും സഹിക്കേണ്ടി വന്നിട്ടില്ല. ബിവറേജ് കടയുടെ മുമ്പിലെന്നവണ്ണം മാണിയും മകനും എകെജി സെന്ററിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. തന്റെ കോഴി കൂവിയിട്ടാണ് യുഡിഎഫില്‍ നേരം പുലരുന്നതെന്ന് തെറ്റിദ്ധരിച്ചാണ് മാണി കോഴിയും പായയുമായി ഒരുനാള്‍ യുഡിഎഫ് വിട്ടുപോയതെന്നും വീക്ഷണം എഴുതുന്നു.
Post Your Comments