KeralaLatest NewsNews

എം.എം മണിയെ കോടതി കുറ്റവിമുക്തനാക്കി

തൊടുപുഴ•വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തില്‍ മന്ത്രി എം.എം. മണിക്കെതിരായ കേസ് കോടതി തള്ളി.  മണി സമർപ്പിച്ച വിടുതൽ ഹർജി തൊടുപുഴ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.

2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ വിവാദ പ്രസംഗം. മണക്കാട്ട് വച്ച് നടത്തിയ പ്രസംഗത്തില്‍ വണ്‍, ടു, ത്രീ എന്നിങ്ങനെ എണ്ണി രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി വകവരുത്തിയിട്ടുണ്ടെന്നായിരുന്നു മണി പ്രസംഗിച്ചത്. ഈ സംഭവം പോലീസ് കേസായതോടെ മണിയ്ക്ക് ഒന്നരമാസത്തോളം ജയിലിലും കഴിയേണ്ടിവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button