ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദികള്‍ക്കായി വന്‍ തിരച്ചില്‍. തീവ്രവാദികള്‍ ചില വീടുകളില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പരിശോധന. പ്രദേശവാസികള്‍ മികച്ച രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. സൈന്യം, പോലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത തിരച്ചിലില്‍ 4000 ത്തിലധികം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കമുള്ള സന്നാഹങ്ങളുമായാണ് പരിശോധന.
10 വര്‍ഷത്തിനിടയില്‍ നടക്കുന്ന ഏറ്റവും വലിയ പരിശോധനയാണ് ഇതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറിയുള്ള തിരച്ചിലാണ് നടത്തുന്നത്. വീടു കയറിയുള്ള പരിശോധന തൊണ്ണൂറുകളുടെ അവസാനം നിര്‍ത്തിയിരുന്നുവെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത് പുനരാരംഭിക്കുകയായിരുന്നു. ഗ്രാമവാസികളെയെല്ലാം ഒരു പൊതു സ്ഥലത്ത് വിളിച്ച് കൂട്ടിയ ശേഷം വീടുകള്‍ പരിശോധിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
Post Your Comments