കോട്ടയം: സിപിഎം മാണി കൂട്ട്കെട്ടിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി കൂട്ടുകൂടിയതോടെ ആശയപാപ്പരത്തം എത്രത്തോളമുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് സിപിഐഎം തെളിയിച്ചെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയ്ക്കായിരിക്കും ഈ കൂട്ടുകെട്ട് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി സിപിഐഎമ്മിനെ മനസിലാക്കാന്‍ കോട്ടയം കരുനീക്കം ഇടയാക്കിയെന്നതാണ് പ്രധാന നേട്ടം. കോണ്‍ഗ്രസ് കൂടുതല്‍ തകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അവസരവാദ കൂട്ടുകെട്ടായ ഇടതുമുന്നണിയും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
Post Your Comments