![](/wp-content/uploads/2017/05/burkha-ladies.jpg)
റിയാദ്: സൗദിയിലെ നിയമം ശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നാണ്.എന്നാൽ ബുർഖയ്ക്കല്ലാതെ മോഡേൺ ഡ്രസ്സുകൾക്കായി ബുർഖയണിഞ്ഞ സ്ത്രീകൾ നടത്തിയ പിടിവലിയും തമ്മിൽ തല്ലുമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ടിഷർട്ടുകളും ചെറിയ പാവാടകളുമടക്കമുള്ള വസ്ത്രങ്ങൾക്കായാണ് നൂറുകണക്കിന് സ്ത്രീകൾ തമ്മിൽ തല്ലിയത്. വൻപിച്ച ഡിസ്കൗണ്ട് സെയിൽ നടക്കുന്ന ഡിപ്പാർട്ട്മെന്റ് സ്റ്റോറിലാണ് സംഭവം.
വസ്ത്രത്തിന്റെ കാര്യത്തിൽ കടുത്ത നിഷ്കർഷയുള്ള സൗദിയിൽ ഫാഷനോടുള്ള സ്ത്രീകളുടെ ഭ്രമത്തിന്റെ നിജസ്ഥിതി വെളിവാക്കുന്നതാണ് ഈ വീഡിയോ. പിടിവലികൾക്കിടയിൽ വസ്ത്രങ്ങൾ ഉള്ള റാക്കറ്റ് നിലത്തു മറിഞ്ഞു വീഴുന്നതും വീഡിയോയിൽ ഉണ്ട്. അടക്കി വെച്ചിരിക്കുന്ന സ്ത്രീകളുടെ ഫാഷൻ ഭ്രമം ആണ് ഈ വീഡിയോയിലൂടെ പുറത്തു വന്നത്. സ്ത്രീകളുടെ തമ്മിൽ തല്ല് കണ്ട് ചിരിച്ചുകൊണ്ടു നിൽക്കുന്ന സെക്യൂരിറ്റി ഗാർഡിനെയും രണ്ടു യുവാക്കളെയും വീഡിയോയിൽ കാണാം.സമൂഹമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയെ പറ്റി വലിയ ചർച്ചയാണ് നടക്കുന്നത്.
വീഡിയോ കാണാം
Post Your Comments