സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേയ്സ് ബുക്കിന്റെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവ്. പുറത്തുവന്ന ആദ്യത്രൈമാസ(ക്വാര്‍ട്ടര്‍)കണക്ക് പ്രകാരം ലാഭം 76 ശതമാനം ഉയര്‍ന്ന് മൂന്നു ബില്യന്‍ അമേരിക്കന്‍ ഡോളറിലെത്തി നില്‍ക്കുകയാണ്.
എന്നാല്‍ ചെലവ് വന്‍തോതില്‍ ഉയരുന്നതുമൂലം വരുമാവര്ദ്ധനവിന്റെ തോതില്‍ കുറവ് വന്നിട്ടുണ്ട്. 8.03 ബില്യണ്‍ ഡോളറാണ് ഈ ക്വാര്‍ട്ടറില്‍ കമ്പനിയുടെ വരുമാനം. ഇതില്‍ 3.06 ബില്യണ്‍ ഡോളര്‍ കമ്പനി ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കമ്പനിയുടെ വരുമാനത്തില്‍ നിന്ന് 49 ശതമാനം വളര്‍ച്ചയും 76 ശതമാനം ലാഭവും കമ്പനി നേടി.
ഫേയ്സ് ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിലും കമ്പനി വന്‍ വളര്‍ച്ച നേടി. 17 ശതമാനം വളര്‍ച്ചയാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ കമ്പനി നേടിയത്. 1.94 ബില്യണ്‍ പേരാണ് ഫേയ്സ്ബുക്കിന്റെ ഉപഭോക്താക്കള്‍. ഈ കണക്കുകള്‍ ഈ വര്‍ഷം തുടക്കത്തിലേ ഞങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായി എന്നു വ്യക്തമാക്കുന്നതാണെന്ന് കമ്പനി തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, കമ്പനിയുടെ ഓഹരികള്‍ക്ക് ഷെയര്മാക്കറ്റില് നേരിയ ഇടിവ് ഉണ്ടായി. കമ്പനി ഫേയ്സ്ബുക്കിലെ മോശം ദൃശ്യങ്ങള്‍ നിരീക്ഷിച്ച് നീക്കം ചെയ്യാനായി 3000 പുതിയ ജീവനക്കാരെ നിയമിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
Post Your Comments