Latest NewsIndiaNews

പ്രമുഖ ഐടി കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: പ്രമുഖ ഐ.ടി കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു. ഐ.ടി കമ്പനിയായ കോഗ്‌നിസെന്റാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

ഒമ്പത് മാസത്തേ ശമ്പളം മുന്‍കൂറായി നല്‍കിയാണ് ജീവനക്കാരോട് പരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കമ്പനിയുടെ ഡി പ്ലസ് വിഭാഗത്തില്‍ വരുന്ന മുതിര്‍ന്ന ജീവനക്കാരോടാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പിരിഞ്ഞ് പോകാമെന്ന നിര്‍ദ്ദേശം കമ്പനി മുന്നോട്ട് വെച്ചത്. ആദ്യഘട്ടത്തില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന ആയിരത്തോളം ജീവനക്കാരോടാണ് കമ്പനിയുടെ നിര്‍ദേശം.

കമ്പനിയുടെ നിക്ഷേപകരായ എലിയറ്റ് മാനേജ്‌മെന്റിന്റെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമാരും ഡയറ്കടര്‍മാരുമാണ് ഡി പ്ലസ് വിഭാഗത്തില്‍ വരുന്നത്.

കോഗ്‌നിസെന്റിലെ ജീവനക്കാര്‍ക്ക് നിലവില്‍ കുറഞ്ഞ ശമ്പളവും ഇന്‍ക്രിമെന്റുമാണ് ലഭിക്കുന്നതെന്ന് പരാതികളുണ്ട്. കമ്പനിയുടെ വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ജീവനക്കാരെ പിരിച്ച് വിടാന്‍ കോഗ്‌നിസെന്റിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button