Latest NewsIndiaNews

കല്ലേറുകാരെ നേരിടാന്‍ ട്രക്ക് നിറയെ കല്ലുകളുമായി സന്യാസിമാര്‍ കാശ്മീരിലേക്ക്

കാന്‍പൂര്‍•കാശ്മീരിലെ കല്ലേറുകാരില്‍ നിന്ന് ആക്രമണം നേരിടുന്ന സൈനികരേയും അര്‍ദ്ധ സൈനിക വിഭാഗത്തിനെയും സഹായിക്കാന്‍ 1000 സന്യാസിമാര്‍ ഒരു ട്രക്ക് നിറയെ കല്ലുകളുമായി കാശ്മീരിലേക്ക്. കാന്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജനസേന എന്ന ഹിന്ദു സംഘടനയിലെ സന്യാസിമാരാണ് മേയ് 7 ന് കാശ്മീരിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.

റിക്രൂട്ട്മെന്റ് പൂര്‍ത്തിയാകുന്നതിനനുസരിച്ച് കൂടുതല്‍ പേരെ അയക്കുമെന്നും ജനസേന സ്ഥാപകന്‍ ബാലയോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.  100 കാറുകളിലും മൂന്ന് ബസുകളിലുമായായിരിക്കും സന്യാസിമാര്‍ പോവുക. ഇതോടൊപ്പം ഒരു ട്രക്ക് നിറയെ കല്ലുകളും കൊണ്ടുപോകുമെന്നും സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ലെന്നും അരുണ്‍ പുരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button