Automobile

ലോകത്തെ ഏറ്റവും വലിയ കടൽ വിമാനം പറക്കാനൊരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ കടൽ വിമാനം പറക്കാനൊരുങ്ങുന്നു. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ്. എജി 600 എന്ന്‍ പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടല്‍വിമാനം (ആംഫീബീസ്) നിര്‍മിച്ചിരിക്കുന്നത്. ബോയിങ് വിമാനത്തിന്റെ വലിപ്പമുള്ള വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കലും സുഹായി നഗരത്തില്‍ നടന്നു. കാട്ടുതീയണയ്ക്കാനും കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാകുമെന്നതാണ് വിമാനത്തിന്റെ പ്രധാന പ്രത്യേകത.

37 മീറ്റര്‍ നീളമാണ് വിമാനത്തിനുള്ളത്. ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം 38.3 മീറ്ററാണ്. 3.5 ടണ്ണാണ് മൊത്തം ഭാരം. 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വെള്ളം സംഭരിക്കാനും,ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 370 ടണ്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ പറക്കാന്‍ വിമാനത്തിനു സാധിക്കുമെന്നും, 17 എജി 600 വിമാനം കൂടി നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചതായി ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button