ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു കായികമത്സരത്തിനുമില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ യൂത്ത് അവാര്‍ഡ്‌സില്‍ സംസാരിക്കവെയാണ് വിജയ് ഗോയൽ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ സ്ക്വാഷ്, ഗുസ്തി ടീമുകള്‍ക്ക് വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ തീവ്രവാദത്തിന്റെ വക്താക്കളാണ്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ പാകിസ്ഥാനിലെ ജനങ്ങൾ തീവ്രവാദം അവസാനിപ്പിക്കാൻ ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് കരുതുന്നത്. അതിര്‍ത്തിയിലെ പാക് തീവ്രവാദം ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments