IndiaNews

കൈവശമുള്ള നോട്ടുകൾ മാറ്റിതരണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രിക്ക് സെക്സ് റാക്കറ്റ് ഇരയുടെ കത്ത്

ന്യൂഡൽഹി: തന്റെ കൈവശം ആകെയുള്ള 10,000 രൂപയോളം വരുന്ന പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയയായ യുവതി പ്രധാനമന്ത്രിക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു പരാതി നല്‍കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്‌തു. ബംഗ്ലാദേശിൽ ജനിച്ച ഇവൾ കഷ്ടപ്പാടിൽ നിന്ന് കരകയറാൻ ഒരു ജോലി തേടിയാണ് ഇന്ത്യയിലേക്ക് വന്നത്. എന്നാല്‍ ഇവിടെയെത്തിച്ച സ്‌പോണ്‍സര്‍ അവളെ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

അവളുടെ കഥ കേട്ടറിഞ്ഞ ബംഗ്ലാദേശ് സര്‍ക്കാര്‍ അവളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ടു. തുടർന്ന് പെൺവാണിഭസംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഇവർക്ക് വേശ്യാലയം നടത്തിപ്പുകാര്‍ നല്‍കിയതാണ് 10,000 രൂപ. പിന്നീടാണ് അറിഞ്ഞത് തന്റെ കൈവശമുള്ള പണത്തിന് കടലാസിന്റെ വിലയേയുള്ളുവെന്ന്. ഇതോടെ ഇവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സഹായത്തിനായി അവള്‍ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button