പൂനെ : സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നാല് മരണം. ആറ് പേര് നീന്തി രക്ഷപ്പെട്ടു. ഭീമ നദിയിലെ ഉജെന്‍ ഡാമിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. മൂന്ന് പേരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു. ഒരാളുടെ മൃതദേഹം വൈകിട്ടോടെയാണ് ലഭിച്ചത്.
ആഴ്ചയവസാന അവധിദിനം ആഘോഷിക്കാന്‍ ഡാമിലെത്തിയതായിരുന്നു ഡോക്ടര്‍മാരുടെ സംഘം. യാതൊരു മുന്‍ കരുതലും സ്വീകരിക്കാതെയാണ് ഡോക്ടര്‍മാര്‍ ബോട്ട് വാടകയ്ക്കെടുത്തത്. ബോട്ട് സ്വയം തുഴയുന്നതില്‍ നിന്നും ഡോക്ടര്‍മാരെ പിന്തിരിപ്പിക്കാന് അധികൃതര്‍ ശ്രമിച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഡോക്ടര്‍മാരുടെ സംഘം ബോട്ടില്‍ കയറിയത്. തുടര്‍ന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ ബോട്ട് മുങ്ങുകയായിരുന്നു.
Post Your Comments