Latest NewsNewsIndia

ആംആദ്മി പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കേജ്‌രിവാൾ

ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കേജ്‌രിവാൾ. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം കനക്കുകയാണ്. പാര്‍ട്ടിക്ക് അകത്തുതന്നെ തന്നെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ വിമത നീക്കം നടത്തുന്നതായി ആരോപണമുണ്ട്. ഡല്‍ഹിക്കു പുതിയ മുഖ്യമന്ത്രിയെ മൂന്നു ദിവസത്തിനകം ലഭിക്കുമെന്നു കുമാര്‍ വിശ്വാസ് അവകാശപ്പെട്ടതായി ഒരുവിഭാഗം ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കേജ്‍രിവാളിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കുമാര്‍ വിശ്വാസ് പ്രതികരിച്ചു. വിവാദങ്ങള്‍ ശക്തമായതോടെയാണ് പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനയ്ക്കു കേജ്‍രിവാള്‍ വിലക്കേര്‍പ്പെടുത്തി.

അതേസമയം, ആഭ്യന്തര കാര്യങ്ങൾ പാർട്ടിക്കകത്തു സംസാരിക്കണമെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുമാർ വിശ്വാസിന്റെ പരസ്യപ്രതികരണത്തോടുള്ള മറുപടിയായി മാധ്യമങ്ങളോടു പറഞ്ഞു. അത്തരം പ്രസ്താവനകൾ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം കെടുത്തും. ഒരുകാര്യത്തിലും മാപ്പു പറയാൻ അദ്ദേഹത്തോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി കേജ്‌രിവാളിന്റേതോ തന്റേതോ കുമാർ വിശ്വാസിന്റേതോ അല്ല, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രവർത്തകരുടേതാണ്. ഇതു വ്യക്തിപരമായ വിഷയമായി വിശ്വാസ് കാണരുതെന്നും സിസോദിയ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button