തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ജി.പി ആരാണ് ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം ഇതാണ്. എന്നാല്‍ ഇതിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായ് വിജയന് ഒഴിഞ്ഞുമാറുകയാണ്. ഇക്കാര്യത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടായി. ഡി.ജി.പി ആരെന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ആരാണ് ഡിജിപിയെന്ന ചോദ്യമുയര്‍ത്തിയിരുന്നു എന്നാല്‍ ഇതിന് മൗനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
പ്രതിപക്ഷത്തിന്റെ ബഹളം ശക്തമായതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എല്ലാദിവസവും ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യക്തമാക്കി.
Post Your Comments