
ന്യൂയോര്‍ക്ക് : റെയില്‍പാളത്തില്‍ കുഴഞ്ഞു വീണ സഹപ്രവര്‍ത്തകയെ ട്രെയിന്‍ എത്തും മുന്‍പേ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ യുവാവിന്റെ ധീരതയ്്ക്ക് യുഎസ് പോലീസിന്റെ അഭിനന്ദനം. മാന്‍ഹട്ടനില്‍ ഡേറ്റാ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന അനില്‍ വനവല്ലി (34) യാണ് എഡിസണ് ട്രെയിന്‍ സ്റ്റേഷനില്‍ പെട്ട മാധുരി (26) യെ രക്ഷിച്ചത്. എന്നാല്‍ ഇതിനിടെ ആരോ അനിലിന്റെ ബാഗുമായി കടന്നു കളഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ സമയത്തെത്താനുള്ള തിരക്കില്‍ വെള്ളമോ ഭക്ഷണമോ കഴിക്കാതെ പുറപ്പെട്ട മാധുരി പാളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. അനിലിന്റെ ലാപ്ടോപ്പും ഐഡന്റിറ്റി കാര്‍ഡും അടങ്ങിയ ബാഗാണ് പ്ലാറ്റ്ഫോമില്‍ നിന്ന് മോഷണം പോയതെന്നു പോലീസ് പറഞ്ഞു. വീഴചയില്‍ പരിക്കേറ്റ മാധുരിയെ ആശുപത്രിയിലാക്കി. അനിലിന്റെ ധീരതയ്ക്ക് പാരിതോഷികമായി പോലീസ് 1000 ഡോളറിന്റെ ചെക്ക് കൈമാറി.
Post Your Comments