കാസര്‍ഗോഡ്: കൊലക്കേസ് പ്രതിയായ കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്തു കൊന്ന കൊലയാളി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മണൽക്കടത്തുമായി ബന്ധപ്പെട്ടുള്ള കുടിപ്പക കാരണമാണ് കൊലപാതകം.അബ്ദുല്‍ സലാമിന്റെ തല വെട്ടിയെടുത്തശേഷം 30 മീറ്റര്‍ ദൂരെ വലിച്ചെറിയുകയായിരുന്നു.
അബ്ദുല്‍ സലാമും സംഘവും മദ്യപിക്കുന്നതിനിടയിലാണു കൊലയാളി സംഘമെത്തിയതെന്ന് കരുതുന്നു. മദ്യക്കുപ്പികളും മറ്റും സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. കോടതി കൊല നടന്ന സ്ഥലത്തു ബൈക്കുകൾ മറിഞ്ഞു കിടക്കുന്നനിലയിലും ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട്.
അബ്ദുല്‍ സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദ് എന്ന ആളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇയാളിൽ നിന്ന് മൊഴിയെടുക്കാനുള്ള സാഹചര്യം പൊലീസിന് ലഭിച്ചിട്ടില്ല.അബ്ദുല്‍ സലാമിനും നൗഷാദിനുമൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായാണു പോലീസിനു ലഭിച്ച വിവരം.
Post Your Comments