KeralaLatest NewsNews

പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു

കണ്ണൂർ: പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ സിപിഎം അംഗമായ പാർട്ടി യുവാവിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണം. സദാചാര ഗുണ്ടായിസം തെറ്റു തന്നെയാണ്. പക്ഷെ ഇക്കാര്യം പരസ്യമായി ഫെയ്സ്ബുക്കിലിട്ടതു വഴി പാർട്ടിക്ക് അപമാനമുണ്ടാക്കിയതായി ജയരാജൻ കുറ്റപ്പെടുത്തി.

കൂത്തുപറമ്പിൽ തില്ലങ്കേരി സ്വദേശിയായ യുവാവിനും പ്രതിശ്രുത വധുവിനും സുഹൃത്തിനും കഴിഞ്ഞ ദിവസമാണ് പാർട്ടി അനുഭാവികളുടെ സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നത്. രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു സെൽഫിയെടുക്കുന്നതിനിടെയാണു യുവാക്കൾക്കു നേരെ ടാക്സി ഡ്രൈവർമാരുടെ അതിക്രമമുണ്ടായത്. പാർട്ടി കോട്ടയിലെ സദാചാര ഗുണ്ടായിസത്തിനെതിരെയും അക്രമികളെ ന്യായീകരിച്ച കൂത്തുപറമ്പ് പോലീസിന്റെ നടപടിക്കെതിരെയും സിപിഎം അംഗമായ യുവാവ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

ഫെയ്സ്ബുക്കിൽ പരസ്യ പ്രതികരണം നടത്തുക വഴി പാർട്ടിയെ അപമാനിച്ചുവെന്നാണു ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. പാർട്ടി അംഗം എന്ന നിലയിൽ ഇത് അച്ചടക്ക ലംഘനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. പരാതിയുണ്ടായിരുന്നെങ്കിൽ പാർട്ടി ഘടകങ്ങളിലോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കോ പരാതി നൽകാമായിരുന്നു. പാർട്ടിയെക്കുറിച്ചും കൂത്തുപറമ്പിനെ കുറിച്ചും യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കും. പാർട്ടി പ്രവർത്തകർ ആരും തന്നെ ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്നും പി.ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button