ചെന്നൈ : ഇന്ത്യാക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാന്‍ അവസരം നല്‍കി സൗദി. മതിയായ രേഖകളില്ലാത്തവരും വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തമിഴ്‌നാടുകാര്‍ക്ക് ഭൂരിപക്ഷമുള്ള 20,321 ഇന്ത്യാക്കാരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 1500 നീല കോളര്‍ ജോലിക്കാരായ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അപേക്ഷകരില്‍ കൂടുതല്‍ പേര്‍. ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രണ്ടാമത് കൂടുതല്‍. ഇതിനായി റിയാദില്‍ പ്രത്യേക കേന്ദ്രം സൗദി തുറന്നു. ഇവര്‍ക്ക് രാജ്യം വിടാന്‍ സൗദി അറേബ്യയിലെ ഭരണകൂടം 90 ദിവസത്തെ സമയം നല്‍കി.
അനധികൃതമായി സൗദിയില്‍ കഴിയുന്ന എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. 2013 ല്‍ പൊതുമാപ്പ് കാലാവധി ഉപയോഗിച്ച് കുടുംബങ്ങളായി താമസിച്ചിരുന്നവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ മടങ്ങിയിരുന്നു. ഈ സൗകര്യം ഇന്ത്യാക്കാര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എംബസിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്. അപേക്ഷകര്‍ക്ക് എക്‌സിറ്റ് വിസയും ഔട്ട്പാസും സൗജന്യമായി സൗദി ഉദ്യോഗസ്ഥര്‍ നല്‍കും. അതേസമയം വിമാന നിരക്ക് അപേക്ഷകര്‍ കൊടുക്കണം
Post Your Comments