തിരുവനന്തപുരം: സഖ്യ കക്ഷിയായ സി പി ഐയെ കൈവിടുന്ന സൂചനയുമായി കെഎം മാണിക്ക് പിന്തുണ നൽകി സിപിഎം . കോട്ടയം ജില്ലാ പഞ്ചായത് തെരഞ്ഞെടുപ്പിലാണ് സിപിഎം മാണിയെ പിന്തുണച്ചതും കേരള കോൺഗ്രസ് ഭരണം പിടിച്ചതും. ഇതിലൂടെ നിരന്തരം ഭരണ പ്രതിസന്ധിയുണ്ടാക്കുന്ന സിപിഐ ക്കു നൽകുന്ന റെഡ് അലർട്ട് ആണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.ഇടതുപക്ഷത്ത് ഇനി സിപിഐ വേണ്ട എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം ഏകദേശ ധാരണ എടുത്തതായുംസൂചനയുണ്ട്.
സര്‍ക്കാറിന്റെ ഭാഗമായിട്ടും നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സിപിഐയെ സമ്മര്‍ദ്ദത്തിലാക്കുകയോ . കേരള കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയാല്‍ മുന്നണിയില്‍ സിപിഐയെ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കുകയോ വേണ്ടി വന്നാൽ മുന്നണിയിൽ നിന്ന് തന്നെ ഒഴിവാക്കുകയോ ചെയ്യാൻ സാധ്യത ഉണ്ട്.കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ സ്വാധീനമുള്ള കേരള കോൺഗ്രസുമായി ധാരണയായാൽ അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനും നിയമ സഭയിൽ ഭരണ തുടർച്ച ഉണ്ടാക്കാനും സാധിക്കുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടൽ.
സിപിഐ യുടെയോ വി എസിന്റെയോ എതിർപ്പ് വകവെക്കേണ്ടതില്ലെന്നും തീരുമാനമുണ്ട്.കേരളത്തില്‍ നിന്ന് 20-ല്‍ 15 സീറ്റാണ് സിപിഎം കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. ബംഗാളിലെ സ്ഥിതി മോശമായതിനാൽ കേരളത്തിൽ എന്തു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര നേതൃത്വം തയ്യാറാകുമെന്നാണ് സൂചന.
അതെ സമയം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തരയോഗം രാവിലെ ചേര്‍ന്ന് കേരള കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ മാണിക്ക് അത്ര എളുപ്പമാവില്ല കാര്യങ്ങൾ.
സിപിഎമ്മിന്റെ പിന്തുണ തേടാനുള്ള തീരുമാനം മാണിയും ജോസ് കെ മാണിയും അറിയിച്ചപ്പോള്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നു.നാല് എം.എല്‍.എമാര്‍ പുതിയ നീക്കത്തിന് എതിരാണെന്നാണ് സൂചന. പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടും പഴയ ജോസഫ് ചേരി ഒരു പാര്‍ട്ടിയായി പിളരുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും വഴിപിരിയുന്നതോടെ കോട്ടയം, ഇടുക്കി ജില്ലകളിലെ 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഭരണ പ്രതിസന്ധി ഉണ്ടാവും.
മാണിയുടെ രാഷ്ട്രീയ വഞ്ചന ഒരിക്കലും പൊറുക്കില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം മാണിക്ക് ഒത്തു തീർപ്പു സാധ്യത പോലും ഇല്ലാതാക്കി. സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെയും വി എസിന്റെയും സിപിഐ യുടെയും എതിര്‍പ്പ് അവഗണിച്ച് മാണിക്ക് എല്‍ഡിഎഫില്‍ ഇടംകിട്ടുമോ എന്നതു കാത്തിരുന്ന് കാണാം
Post Your Comments