തിരുവനന്തപുരം: ഇനി വിദ്യാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ടതില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇ-എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറുന്നു. വീട്ടിലിരുന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ക്കാം.
പേരു ചേര്‍ക്കാനോ, രജിസ്‌ട്രേഷന്‍ പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ പോകേണ്ടതില്ല. www.employment.kerala.gov.in എന്ന വെബ്‌സൈറ്റിന്റെ സഹായത്തോടെ എല്ലാം ചെയ്യാം. 84 ഓഫീസുകളാണ് കേരളത്തിലുള്ളത്. ഇവിടെ പേരുചേര്‍ത്ത 35 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
ജോലി ഒഴിവുകള്‍, രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തീയതിയും മറ്റും ഇനി മുതല്‍ എസ്എംഎസ് വഴി ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്.
Post Your Comments