മുംബൈ: ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തിയ ഇമാൻ അഹമ്മദ് ഇനിയുള്ള ചികിത്സയ്ക്കായി നാളെ യുഎഇയിലേക്ക് തിരിക്കും. ഇമാനെ നാളെ രാവിലെ 10.30 ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സെയ്ഫി ആശുപത്രിയിലെ അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലായിരിക്കും ഇമാന്റെ ഇനിയുള്ള ചികിത്സ. ഇമാനെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി വിപിഎസ് ആശുപത്രിക്ക് സെയ്ഫി ആശുപത്രി അധികൃതര്‍ മെയില്‍ അയച്ചിരുന്നു.
ഇമാന്റെ ചികിത്സയില്‍ ആശുപത്രി അധികൃതര്‍ സന്തുഷ്ടരാണെന്നും അവരുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്നും ഡോക്ടര്‍ മുസാഫല്‍ ലക്ഡാവാല വ്യക്തമാക്കി. അതേസമയം ഇമാൻറെ ഭാരം കുറഞ്ഞിട്ടില്ലെന്ന് സഹോദരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും ആശുപത്രിയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ ഇമാന്റെ സഹോദരി മാപ്പ് പറയണമെന്ന ആവശ്യവുമായി സെയ്ഫി ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു.
Post Your Comments