മുംബൈ: ഇന്ത്യയില്‍ തടികുറയ്ക്കുന്നതിന് ചികിത്സയ്ക്കായി എത്തിയ ഈജിപ്ത്യന്‍ യുവതി ഈമാന്‍ അഹമ്മതിന്റെ ചികിത്സയെപ്പറ്റി വിവാദം പുകയുമ്പോള്‍ ചികിത്സ നടക്കുന്ന മുംബൈയിലെ ആശുപത്രിയില്‍ നിന്ന് മറ്റൊരു വാര്‍ത്തകൂടി.
തടി കുറയ്ക്കാനായി ബാട്രിക് ശസ്ത്രക്രിയ നടത്തിയ ഈമാനൊപ്പമുള്ള സഹോദരി ആശുപത്രിയിലെ ഴ്‌സുമായി അടികൂടിയെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ, തന്റെ സഹോദരിയുടെ ചികിത്സ ശരിയായല്ല നടത്തുന്നതെന്നും ആശുപത്രിക്ക് ആവശ്യത്തിന് പബ്ലിസിറ്റി കിട്ടിയശേഷം സഹോദരിയുടെ ചികിത്സയില്‍ ഉദാസീനത കാട്ടുകയാണെന്നും സഹോദരി ആരോപിച്ചിരുന്നു. ആശുപത്രി അധികൃതര്‍ പറയുംപോലെ സഹോദരിയുടെ തടി കുറഞ്ഞിട്ടില്ലെന്നും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും ഇപ്പോഴും കഴിയുന്നില്ലെന്നും സഹോദരി പറഞ്ഞിരുന്നു.
സഹോദരിയുടെ ആരോപണത്തെ തുടര്‍ന്ന് ഇമാന്റെ ചികിത്സയില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്‍മാറിയിരുന്നു. ഈ വിവാദം അവസാനിക്കും മുന്‍പാണ് നഴ്‌സുമായി സഹോദരി അടികൂടിയ വാര്‍ത്തയെത്തിയിരിക്കുന്നത്.
സര്‍ജറി കഴിഞ്ഞിരിക്കുന്ന ഈമാന് ട്യൂബിലൂടെ വെള്ളം കൊടുക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഇത് തെറ്റിച്ച് ഇമാന് സഹോദരി ഇഞ്ചക്ഷനിലൂടെ വെള്ളം കൊടുത്തതാണ് പ്രശ്‌നത്തിന് കാരണമായത്.
സഹോദരി ഈമാനു ഇഞ്ചക്ഷനിലൂടെ വെള്ളം ഒഴിച്ചു കൊടുക്കുന്നത് കണ്ട നഴ്സ് സഹോദരിയെ തടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായത്. ഒടുവില്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസിനെ വിളിക്കേണ്ടിവന്നു.
തന്റെ സഹോദരിയെ ഇനി മുംബൈയില്‍ ചികിത്സിക്കുന്നില്ലെന്നും ദുബായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും സഹോദരി പറഞ്ഞിരുന്നു. ദുബായില്‍ മലയാളിയായ ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ആശുപത്രിയിലേക്കാണ് ഇമാനെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments