NewsIndiaUncategorized

വയറ്റിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന തലയുമായി കുഞ്ഞിന്റെ ജനനം

ജയ്‌പൂർ : വയറ്റിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന തലയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ആരോഗ്യമുള്ള കൈകള്‍ക്ക് പുറമെ ചെറിയ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട്. കഠിനമായ വയർവേദനയെ തുടർന്നാണ് ഗർഭിണിയായ യുവതിയെ ജഹാസ്പൂരിലെ രാം സ്‌നേഹി ഹോസ്പിറ്റലില്‍ എത്തിച്ചത്. തുടര്‍ന്ന് യുവതിയെ അടിയന്തിരമായി സോണോഗ്രാഫി സ്‌കാനിനും അള്‍ട്രാസൗണ്ടിനും വിധേയയാക്കുകയും വയറ്റിൽ ഇരട്ടകുട്ടികൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു.

നാല് മണിക്കൂര്‍ നേരം നീണ്ട് നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് കുട്ടിയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്ന രണ്ടാമത്തെ തല അഥവാ പാരസൈറ്റിക് ട്വിന്നിനെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കുട്ടിയെയും അമ്മയും സുരക്ഷിതമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button