ലക്നൗ: യോഗി ആദിത്യനാഥെന്ന രാജ്യസ്നേഹിയെ തിരിച്ചറിയാൻ ഈ ഒരൊറ്റ സംഭവം മതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അഖിലേഷിന്റെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ ചിത്രം പതിച്ച് തയ്യാറാക്കിയ സ്‌കൂള്‍ ബാഗുകളാണ് വിതരണം ചെയ്യാന്‍ ആദിത്യനാഥ് അനുമതി നല്‍കിയത്.
രാഷ്ട്രീയം മാറ്റിവെച്ച് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാനായി അനുമതി നല്‍കിയത് പൊതുജനത്തിന്റെ പണം ഉപയോഗശൂന്യമായി പോകാതിരിക്കാനാണ്. ബാഗുകള്‍ കൃത്യസമയത്തുതന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശവും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
അഖിലേഷ് യാദവ് അധികാരത്തില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് 35000 സ്‌കൂള്‍ ബാഗുകളാണ് തയ്യാറാക്കിയിരുന്നത്. അടുത്ത തവണ മുതല്‍ മുഖ്യമന്ത്രി യോജന അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് യോജന എന്ന പേരില്‍ മാത്രമാകും ബാഗുകള്‍ വിതരണം ചെയ്യുക. ഇനി പഴയതുപോലെ ആരുടെയും ചിത്രങ്ങളോ പേരുകളോ സര്‍ക്കാര്‍ പദ്ധതികളില്‍ ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
Post Your Comments