വാഷിങ്ടണ്‍: തമ്മിലുള്ള പോര് മുറുകുമ്പോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച നിര്‍ണ്ണായകമായിരിക്കും.
ഉത്തരകൊറിയന്‍ മേഖലയിലെ സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നുള്ള പ്രസ്താവന ഇറക്കിയത്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തണമെങ്കില്‍ ഉത്തരകൊറിയ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഇതിനു ഉത്തരകൊറിയ തയ്യാറാകുമോ എന്നാണ് അധികൃതരുടെ സംശയം.
കഴിഞ്ഞദിവസം നടന്ന അഭിമുഖത്തില്‍ കിം ജോംഗ് ഉന്നിനെ സ്മാര്‍ട്ട് കുക്കിയാക്കി ട്രംപ് സംസാരിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ അധികാരത്തിലെത്തിയ ഉന്‍ പല ശക്തരേയും നേരിട്ടുവെന്നാണ് ട്രംപ് പറഞ്ഞത്.
Post Your Comments