ന്യൂഡല്‍ഹി: രാജ്യത്തെ പശുസ്‌നേഹത്തെ പരിഹസിച്ച് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെയെന്ന് കട്ജു പറഞ്ഞു. പശുക്കള്‍ മനുഷ്യരെ അടിമയാക്കുന്ന രാജ്യമായി ഇന്ത്യ വൈകാതെ മാറുമെന്നാണ് കട്ജു പറയുന്നത്.
രാജ്യത്തെ ഭരണകൂടവും നേതൃത്വവും പശുക്കളോട് കാണിക്കുന്ന അമിത പ്രാധാന്യത്തെയാണ് കട്ജു പരിഹസിച്ചത്. ഇന്ത്യയിലെ പശു സ്നേഹത്തെപറ്റി സിനിമ ചെയ്യുകയാണെങ്കില്‍ വന്‍ ലാഭമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജുവിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… പ്ലാനറ്റ് ഓഫ് എയ്പ്സ് എന്ന പേരില്‍ ഹോളിവുഡില്‍ പ്രശസ്തമായ സിനിമയുണ്ട്, ഗൊറില്ലകള്‍ മനുഷ്യരെ ആക്രമിക്കുന്നതും കീഴടക്കുന്നതുമാണ് ആ സിനിമയുടെ പ്രമേയം. അത്തരമൊരു സിനിമ ബോളിവുഡ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദി പ്ലാനറ്റ് ഓഫ് കൗസ് എന്ന പേരിടാവുന്ന സിനിമയില്‍ പശുക്കള്‍ മനുഷ്യരെ ആക്രമിക്കുകയും, കീഴടക്കുകയും ചെയ്യട്ടെ. ഒരു സംശയവും വേണ്ട ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നേടിയതിനെക്കാള്‍ പത്തിരട്ടി ലാഭമായിരിക്കും ആ സിനിമയുണ്ടാക്കുക.
Post Your Comments