തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തുടർച്ചയായി നൈറ്റ് ഡ്യൂട്ടി ഉണ്ടാവില്ല. എട്ടു മണിക്കൂർ ഷിഫ്റ്റ് അനുവദിക്കും.48 മണിക്കൂറിൽ കൂടുത്തൽ ആരും തുടർച്ചയായി ജോലി ചെയ്യേണ്ടി വരില്ലെന്നും അങ്ങനെ ഉണ്ടായാൽ പിറ്റേന്ന് അവധി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാത്രി 7 മുതൽ രാവിലെ 7 വരെ കൂടുതൽ ഷിഫ്റ്റ് വെക്കും. രാത്രി ജോലി കൂടുന്ന സാഹചര്യത്തിൽ ആണ് ഇത്
Post Your Comments