ന്യൂഡൽഹി: പാക് സൈന്യത്തിലെ ക്രൂര മുഖങ്ങളും തീവ്രവാദികളും ഒന്നിച്ചു പരിശീലനം ലഭിച്ച ക്രൂരതയുടെ പര്യായങ്ങൾ ആണ് ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം )എന്നറിയപ്പെടുന്ന പാകിസ്ഥാന്റെ ഒരു വിംഗ്.ഒരേ സമയം തീവ്രവാദികള്‍ക്കും പാക് സൈന്യത്തിനും ഒപ്പം നില്‍ക്കുന്ന ഇവര്‍ ക്രൂരതയുടെ പര്യായങ്ങളാണ്. ഗറില്ലാ യുദ്ധമുറയില്‍ വിദഗ്ദ്ധ പരിശീലനം കിട്ടിയിട്ടുള്ള ബാറ്റ് പാക് സൈന്യത്തിന് പ്രത്യേക സേവനങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സൈന്യത്തിലെ കമാന്‍റോകളും തീവ്രവാദികളും അംഗങ്ങളായ അതിക്രൂരന്മാരായ സംഘമാണ്ഇവയെന്ന് പല റിപ്പോർട്ടുകളും ഉണ്ട്.പാക്ക് സൈനിക മേധാവി അതിര്‍ത്തിയില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായതെന്നത് വളരെയേറെ ഗൗരവമർഹിക്കുന്നു. ഇന്ത്യന്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്യുന്നത് അനുസരിച്ചാണ് ബാറ്റ് അംഗങ്ങള്‍ക്ക് മതിപ്പുണ്ടാകുന്നത്.പാക് സേനയ്‌ക്കൊപ്പം നിന്നുകൊണ്ട് അതിർത്തിയിൽ ഇന്ത്യൻ സേനയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഇവരുടെ ക്രൂരതകൾ പറഞ്ഞാൽ തീരില്ല.
ഇന്ത്യന്‍ സൈനികരെ കൊല്ലാന്‍ പാക് സേന ബാറ്റിനെ നിയോഗിക്കുന്നത് വെടിനിർത്തൽ ഉള്ള സാഹചര്യത്തിലാണ്. ഇതുമൂലം പാകിസ്ഥാന് കൈകഴുകാനും പറ്റും. തങ്ങളല്ല ആക്രമണം നടത്തിയത് എന്ന് സ്ഥാപിക്കാനും പാകിസ്ഥാന് കഴിയും.തിങ്കളാഴ്ച ബാറ്റ് സംഘം ഇന്ത്യന്‍ അതിര്‍ത്തിയില്‍ 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നു കയറിയതും പതുങ്ങിയിരുന്നതും മോര്‍ട്ടാറുകളും ബോംബുകളും കൊണ്ട് പൂഞ്ചില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിച്ച സമയത്തായിരുന്നു.
പിടി കൂടിയ സൈനികരെ ഇവർ ക്രൂരമായി കോല ചെയ്യുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു. ബി എസ എഫിന്റെ വാർത്താ സമ്മേളനത്തിൽ പാക്ക് സൈനിക വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ (ബിഎടി) ഭീകരരും ഉണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്റെ പ്രകോപനത്തിനു മറുപടി നൽകാൻ സൈന്യത്തിന് പൂർണ്ണ അധികാരം കൊടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
Post Your Comments