NewsIndia

ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാർക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ ജസ്റ്റിസ് കർണന്റെ നിർദേശം

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൽക്കട്ട ഹൈക്കോടതി ജഡ്‍ജി സി.എസ്. കർണൻ നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെയാണ് വാറന്റ്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ്. കർണൻ, തനിക്കു സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സുപ്രീം കോടതിയിലെ ജഡ്‌ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്‌റ്റിസ് കർണനെതിരെ കോടതിയലക്ഷ്യനടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button