
ശ്രീനഗര്‍: രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണത്തില്‍ രണ്ട് പാക് ബങ്കറുകളും ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക് സൈന്യത്തിന്റെ ക്രൂരകൃത്യത്തെ തുടർന്ന് കരസേന മേധാവി ബിപിൻ റാവത്ത് കശ്മീരിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യൻ തിരിച്ചടി. കൃഷ്ണ ഘട്ടി മേഖലയ്ക്ക് എതിർവശത്തുള്ള കിർപാൺ , പിമ്പിൾ പോസ്റ്റുകളാണ് ആക്രമത്തിൽ തകർന്നത്. 647 മുജാഹിദ്ദീൻ ബറ്റാലിയനിലെ പാക് സൈനികരാണ് കൊല്ലപ്പെട്ടത്.
തലയറുക്കപ്പെട്ട ഇന്ത്യയുടെ ധീര ജവാന്‍മാര്‍ക്ക് പാക് സൈനികരുടെ ചോര കൊണ്ട് കണക്ക് തീര്‍ത്ത സൈനികര്‍ രാജ്യത്തിന് ആവേശവും അഭിമാനവുമായിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ദിവസം നിയന്ത്രണരേഖ ലംഘിച്ച് 250 മീറ്ററിലേറെ കടന്നുകയറിയ പാക് സൈനികര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട ഒരു ബിഎസ്‌എഫ് കാരന്റെയും സൈനികന്റെയും തലയാണ് അറുത്തിരുന്നത്. ഇതിന് തക്ക തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടത്തി പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തത്.
Post Your Comments