Latest NewsNewsInternational

എയ്ഡ്‌സ് തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം; ശാസ്ത്രലോകം പ്രതീക്ഷയില്‍

ന്യൂയോര്‍ക്ക്: എച്ച്‌ഐവി തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം കണ്ടു. ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ബാധയുണ്ടാക്കുന്ന ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കാമെന്നാണ് കണ്ടെത്തല്‍. ടെമ്പിള്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. മനുഷ്യ ശരീരത്തിലും ഈ പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ എയ്ഡ്‌സ് വ്യാപനം തടയുന്നതില്‍ വിപ്ലവകരമായ മുന്നേറ്റമായി മാറിയേക്കാം.

മൊളിക്യുലാര്‍ തെറാപ്പി എന്ന സയന്‍സ് ജേര്‍ണലിലാണ് ടെമ്പിള്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

മൂന്ന് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ മനുഷ്യസഹജമായ അംശങ്ങള്‍ അടങ്ങിയ ചുണ്ടെലിയില്‍ നടത്തിയ പഠനവും വിജയമായതോടെയാണ് മനുഷ്യരില്‍ ഈ കണ്ടെത്തലിലൂടെ എയ്ഡ്‌സ് വ്യാപനം തടയാനാകുമെന്ന പ്രതീക്ഷയായത്.

മാരകമായ രീതിയില്‍ എച്ച് ഐവി വൈറസ് ആക്രമിച്ച ചുണ്ടെലിയുടെ കോശങ്ങളിലും മനുഷ്യകോശങ്ങളിലും നടത്തിയ ജീന്‍ എഡിറ്റിങ് വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

എച്ച് ഐവി ടൈപ്പ് 1 വൈറസ് ബാധിതമായ കോശങ്ങള്‍ പെരുകുന്നത് തടയാനും ഡിഎന്‍എയെ എഡിറ്റ് ചെയ്ത് ഒഴിവാക്കുന്നതിലൂടെ സാധിക്കും. ഇതിലൂടെ വൈറസ് ബാധിതമായ കോശങ്ങളെ നീക്കം ചെയ്യാനാവുമെന്നാണ് ഗവേഷകര്‍ പ്രത്യാശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button