ദുബായ് : യു.എ.ഇയുടെ വിസ ഓണ്‍ അറൈവല്‍ സൗകര്യം ആദ്യമായി ലഭിച്ചത് ഇന്ത്യക്കാരനായ യുവാവിന്. ഇതിനായി യു.എസ് വിസയാണ് അദ്ദേഹം നല്‍കിയത്.
അറൈവല്‍ വിസ സൗകര്യം ലഭിച്ച ഇന്ത്യക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഇദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ തീരുമാന പ്രകാരം ആറു മാസത്തെ നിയമസാധുതയുള്ള യു.എസ് വിസയോ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡോ കൈയിലുള്ളവര്‍ക്ക് 14 ദിവസം യു.എ.ഇയിലേയ്ക്ക് പ്രവേശിക്കാം.
മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ അറൈവല്‍ വിസ സംബന്ധിച്ച് യു.എ.ഇ മന്ത്രാലയം തീരുമാനം എടുത്തിരുന്നു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പല തീരുമാനങ്ങളുടേയും അതിലുപരി രാഷ്ട്രീയ-സാമ്പത്തിക-വ്യാപാര കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുലര്‍ത്തി പോന്ന നയതന്ത്ര ബന്ധങ്ങളുടേയും അടിസ്ഥാനത്തില്‍ അറൈവല്‍ വിസ സംബന്ധിച്ച് സുപ്രധാന നടപടിയാണ് യു.എ.ഇ മന്ത്രാലയം കൈക്കൊണ്ടത്.
Post Your Comments