Latest NewsNewsGulf

ഈ കമ്പനിയുടെ കാപ്പി കുടിക്കരുതേ…

ദുബായ്•ശരീരഭാരം കുറയ്ക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തിയ പ്രമുഖ കാപ്പിപ്പൊടി ദുബായ് അധികൃതര്‍ നിരോധിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

‘ഐഡോള്‍ സ്ലിം കോഫീ’ ഇനിമുതല്‍ വിപണിയില്‍ ലഭ്യമാകില്ലെന്നും ഈ ഉത്‌പന്നത്തിന്റെ ഇറക്കുമതിയും വില്പനയും വിതരണവും നിരോധിച്ചതായും ദുബായ് മുനിസിപ്പാലിറ്റി ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

തായ്‌ലാന്‍ഡില്‍ ഉത്പാദിപ്പിക്കുന്ന ഈ കാപ്പിപ്പൊടിയില്‍ സിബുട്രാമിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തിനും രക്തധമനികള്‍ക്കും ദോഷമുണ്ടാക്കുമെന്ന് കണ്ടെത്തിയ ഈ പദാര്‍ത്ഥം 2010 മുതല്‍ ആഗോളവിപണിയില്‍ നിരോധിച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button