ലോകത്ത് വാഹനാപകടങ്ങളിൽ ഏറ്റവുമധികമാളുകൾ മരിക്കുന്നത് സീറ്റ് ബൽറ്റ് ഇടാത്തത് കൊണ്ടാണ്. എന്നാൽ ഈ വാഹനാപകടം വ്യത്യസ്തമാകുന്നത് സീറ്റ് ബൽറ്റ് ഇടാത്തത് കൊണ്ടാണ്. അമേരിക്കയിലെ അലാബാമ 65 ഹൈവേയിലാണ് സംഭവം.
അമിതവേഗത്തിൽ പോയ ജീപ്പ് റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് തകർന്ന് തരിപ്പണമാവുകയായിരുന്നു. എന്നാൽ ഡ്രൈവർ ജീപ്പിൽ നിന്നും തെറിച്ചു വീണതുകൊണ്ട് നിസാര പരിക്കുകളോടെ രക്ഷപെട്ടു. സീറ്റ് ബെൽറ്റ് ഇടാതിരുന്നതു കൊണ്ടായിരുന്നു അദ്ദേഹം പുറത്തേക്കു തെറിച്ചുവീണു രക്ഷപെട്ടത്.
പൂർണമായും തകർന്ന ജീപ്പിൽ നിന്ന് സീറ്റ് ബെൽറ്റ് ഇടാതിരുന്നതുകൊണ്ടു മാത്രം ഒരു ഡ്രൈവർ രക്ഷപെട്ട ഈ വാഹനാപകടം സോഷ്യൽ മീഡിയയിൽ സംസാരവിഷയമാകുന്നത്. പിന്നാലെ വന്ന കാറിലെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
Post Your Comments