കുഞ്ഞിനെ ഉറക്കാൻ വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ടു പിടിത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ സാന്‍ഡിയാഗോയിലുള്ള ഡാനിയല്‍ ഐസന്‍മാന്‍ തന്റെ മകളായ ഡിവൈനെ ഓംങ്കാരം മുഴക്കി ഉറക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ മകളുമായി ഒരു ഫെയ്സ്ബുക്ക് ലൈവിനിടെയാണ് ഇദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയത്. കരഞ്ഞ കുഞ്ഞിന്റെ ചെവിയില്‍ ഓം എന്ന് മുഴക്കുമ്പോൾ കുട്ടി ഉറങ്ങുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും
മൂന്നര കോടിയോളം പേരാണ് ഏപ്രില്‍ 22ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. അതിനോടൊപ്പം തന്നെ 3.6ലക്ഷത്തിലധികം ഷെയറുകളും ഈ വീഡിയോക്ക് ലഭിച്ചു. കൂടാതെ ഡിവൈന ഉറങ്ങിയത് ഓംങ്കാരം കേട്ടിട്ടല്ലെന്ന് വാദിച്ച് നിരവധി പേര്‍ രംഗത്തെത്തിയപ്പോൾ രണ്ടാമതൊരു വീഡിയോ പോസ്റ്റ് ചെയ്താണ് ഡാനിയല്‍ ഐസന്‍മാന്‍ വിമർശകരുടെ വായടപ്പിച്ചത്.
Post Your Comments