ന്യൂഡല്‍ഹി : 1950 ല്‍ ഒരു ആയുധ നിര്‍മ്മാണശാല പോലുമില്ലായിരുന്ന ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മ്മാതാവായി മാറിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഞ്ചന വിശദീകരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസംഗം.
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും ചൈന പോലുള്ള രാജ്യങ്ങള്‍ക്കെതിരെ ഒരു എതിരിടലിന് നമ്മള്‍ നൂറുതവണ ചിന്തിക്കേണ്ടിയിരിക്കുന്നു. അത് നമ്മള്‍ക്ക് ശക്തിയില്ലാത്തതുകൊണ്ടോ ധൈര്യമില്ലാത്തതു കൊണ്ടോ അല്ല, മറിച്ച് മുന്‍ സര്‍ക്കാര്‍ നമ്മുടെ പ്രതിരോധ മേഖലയുടെ കഴിവ് കുറയ്ക്കുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രതിരോധ മേഖല ലോകത്തില്‍ നാലാം സ്ഥാനത്തായിരുന്നിട്ടും ചൈനയ്‌ക്കെതിരെ നിലപാട് എടുക്കാന്‍ നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നത് കഴിഞ്ഞ 60 വര്‍ഷങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്ത ചതിയുടെ ഫലമാണെന്ന് അജിത് ഡോവല്‍ ആരോപിയ്ക്കുന്നു.
അഗസ്റ്റ-വെസ്റ്റ് ലാന്‍ഡ് അഴിമതി, ബൊഫോഴ്‌സ് അഴിമതി, ബ്രൈബ് അഴിമതി, ട്രക്ക് അഴിമതി, ജീപ്പ് അഴിമതി, എന്നിവ പ്രതിരോധ മേഖലയിലെ അഴിമതികള്‍ കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായതാണ്.
ആണവ ആയുധ നിര്‍മ്മാണ രംഗത്തും, മിസൈല്‍ സാങ്കേതിക വിദ്യയിലും നൈപുണ്യരായ രണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ മരണവും ഇന്നും ദുരൂഹമായി തുടരുകയാണ്. ഈ മരണങ്ങളില്‍ ശാസ്ത്രീയ അന്വേഷണം പോലും യു.പി.എ സര്‍ക്കാരുകള്‍ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിയ്ക്കുന്നു.
എല്ലാ തലത്തിലും ചൈന 50 വര്‍ഷം കൊണ്ട് ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ പിന്നിലേയ്ക്ക് പോകുകയാണുണ്ടായതെന്നും അജിത് ഡോവല്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു
Post Your Comments