Latest News

ആംആദ്മി നേതാവ് രാജിവച്ചു

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി വൈകി അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്.

പാര്‍ട്ടി പിടിച്ചെടുക്കാന്‍ കുമാര്‍ വിശ്വാസ് നീക്കം നടത്തുന്നുവെന്നും നീക്കം പരാജയപ്പെട്ടാല്‍ ഏതാനും എം.എല്‍.എ മാര്‍ക്കൊപ്പം അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്നുമായിരുന്നു ഖാന്റെ ആരോപണം. അമാനത്തുള്ള ഖാന്റെ രാജി ആവശ്യപ്പെട്ട് പഞ്ചാബിലെയും ഡല്‍ഹിയിലെയും 35 ലേറെ എം.എല്‍.എമാര്‍ അരവിന്ദ് കെജ് രിവാളിന് കത്തുനല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഖാന്‍ പറഞ്ഞു. ബി.ജെ.പിയ്ക്കുവേണ്ടി പാര്‍ട്ടിയെ ഭിന്നിപ്പിക്കാനാണ് കുമാര്‍ വിശ്വാസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button